Latest NewsIndia

വഴിയരികിൽ കുടുങ്ങി ആംബുലൻസ് : വാഹനവ്യൂഹം നിർത്തി വഴിയൊരുക്കി യോഗി ആദിത്യനാഥ്

ലക്നൗ: ആംബുലൻസ് കടന്നുപോകാനായി വാഹനവ്യൂഹം നിർത്തി വഴിയൊരുക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്ഭവന് സമീപമാണ് സംഭവം നടന്നതെന്ന് ട്രാഫിക് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.

ഹസ്രത്ഗഞ്ചിൽ നിന്നും ബന്ദരിയാ ബാഗിലേക്ക് ചീറിപ്പാഞ്ഞു പോവുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം. മുഖ്യമന്ത്രിക്ക് കടന്നുപോകാനായി പോലീസ്, ഇരുവശത്തും വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് വാഹനങ്ങൾക്കിടയിൽ കിടക്കുന്ന ആംബുലൻസ് യോഗിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം തന്റെ വാഹനവ്യൂഹം റോഡരികിൽ നിർത്തി ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു.

കുറ്റകൃത്യങ്ങളോട് വളരെ കർശനമായ നിലപാട് സ്വീകരിക്കുന്ന യോഗി ആദിത്യനാഥിന്റെ ഈ നടപടി, നിരവധി പേരുടെ പ്രശംസ ക്ഷണിച്ചുവരുത്തി. വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിലേറിയ യോഗി സർക്കാർ കഴിഞ്ഞ ആഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button