ബ്ലാക്ക്‌ഹെഡ്‌സ് ഉണ്ടാക്കുന്ന പ്രശ്‌നം നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നു. ബ്ലാക്ക്‌ഹെഡസ് ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തിലെ അശ്രദ്ധ കൊണ്ടാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ബ്ലാക്ക്‌ഹെഡ്‌സ് എന്ന വില്ലനെ തുരത്താന്‍ കഴിയുന്നില്ലെങ്കില്‍ ഈ ഒറ്റമൂലിയൊന്ന് പരീക്ഷിച്ചു നോക്കാം.
പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് നാരങ്ങ. നാരങ്ങയും തേനും മിക്‌സ് ചെയ്താല്‍ ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാം. നാരങ്ങയും തേനും ബ്ലാക്ക്‌ഹെഡ്‌സിന്റെ അന്തകന്‍മാരാണ്. എന്നാല്‍, വെറുതേ നാരങ്ങയും തേനും മിക്‌സ് ചെയ്ത് പുരട്ടിയാല്‍ ബ്ലാക്ക്‌ഹെഡ്‌സിന്റെ ശല്യം തീരില്ല. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.
Read Also : 150 സീറ്റുകൾ നേടണം, സർക്കാർ രൂപീകരിക്കണം: കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി
ഒരു നാരങ്ങ പകുതി മുറിച്ചതും മൂന്ന് തുള്ളി തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. പ്രത്യേകിച്ച്, ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ അല്‍പം കൂടുതല്‍ പുരട്ടണം. ഏഴ് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക. ഉടന്‍ തന്നെ ബ്ലാക്ക്‌ഹെഡ്‌സ് നീങ്ങി മുഖം വൃത്തിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ ഇത്രയും പെട്ടെന്ന് ഫലം ലഭിയ്ക്കുമെന്ന് നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. കാരണം നാരങ്ങ തന്നെയാണ്. നാരങ്ങ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുന്നു. മാത്രമല്ല, നാരങ്ങയോടൊപ്പം തേനും കൂടി ചേരുമ്പോള്‍ ബ്ലാക്ക്‌ഹെഡ്‌സിന് കാര്യമായ കുറവ് തന്നെ ഉണ്ടാകുന്നു.
ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തേന്‍. അതുകൊണ്ട് തന്നെ, ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ ഒതുക്കാന്‍ ഈ കൂട്ട് ധാരാളം എന്നതാണ് സത്യം. ചര്‍മ്മത്തിലുള്ള അഴുക്ക് മാറ്റാന്‍ തേനിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. മാത്രമല്ല, തേന്‍ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. മൃതചര്‍മ്മങ്ങളെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ബ്ലാക്ക്‌ഹെഡ്‌സ് തന്നെയാണ് മുന്നില്‍. പ്രധാന കാരണം അഴുക്കും പൊടിയും തന്നെയാണ്. അതുകൊണ്ട് കഴിയുന്ന സമയത്തെല്ലാം മുഖം കഴുകാന്‍ ശ്രമിക്കണം.
Post Your Comments