Latest NewsIndia

കഴിഞ്ഞു പോയത് 122 വർഷത്തിലെ ഏറ്റവും ചൂടു കൂടിയ മാർച്ച് : ഉഷ്ണവാതം തുടരുമെന്ന് ഐഎംഡി

ന്യൂഡൽഹി: രാജ്യമെങ്ങും വേനൽ കത്തിപ്പടരുകയാണ്. അസഹ്യമായ ചൂട് മൂലം ആളുകൾ പൊറുതി മുട്ടുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യൻ മീറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെന്റ്.

അസഹ്യമായ ചൂടോടു കൂടി കടന്നു പോയത്, കഴിഞ്ഞ 122 വർഷത്തെ ഏറ്റവും ചൂടുകൂടിയ മാർച്ച്‌ മാസമായിരുന്നു എന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. 1901 നു ശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും താപമേറിയ മാസമായിരുന്നു 2022-ലെ മാർച്ച്.

അതേസമയം, മാർച്ച് മാസം അവസാനിച്ചുവെന്നു കരുതി വേനലിന്റെ കാഠിന്യം കുറയില്ലെന്നും, ഉഷ്ണ വാതങ്ങൾ ഇനിയും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പരമാവധി വെയിൽ കൊള്ളരുതെന്നും, നല്ലതു പോലെ ശുദ്ധജലം കുടിക്കണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button