ThiruvananthapuramKeralaNattuvarthaLatest NewsNewsEducationEducation & Career

ശ്രദ്ധിക്കുക: പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് സുഖമായും സുഗമമായും പരീക്ഷ എഴുതാനുള്ള ചില വഴികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ ആരംഭിക്കുകയാണ്. കോവിഡ് മൂന്നാം തരംഗം കഴിഞ്ഞ് സ്കൂളുകളൊക്കെ തുറന്നു തുടങ്ങിയ ഉടനെയാണ് പരീക്ഷ എത്തുന്നത്. എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകളെ കൂടുതൽ ഗൗരവമായി കാണണമെന്നാണ് വിദ്യാർത്ഥികളോട് കാലങ്ങളായി രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടാറുള്ളത്. ഇത് വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദവും വലുതാണ്. എന്നാൽ, പേടികൂടാതെ പരീക്ഷയെ സമീപിക്കാൻ ചില വഴികളുണ്ട്.

ഓരോ വിഷയവും പഠിക്കാൻ ലഭിക്കുന്ന ദിവസങ്ങൾ മുൻകൂട്ടി കണക്കുകൂട്ടി വെയ്ക്കുക. ഇതിനനുസരിച്ച് ഒരു പരീക്ഷാ ടൈംടേബിൾ തയ്യാറാക്കുക. ഇതോടെ, ഓരോ വിഷയവും പഠിക്കാൻ കിട്ടുന്ന സമയത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. അത് കണക്കാക്കി പഠിച്ചാൽ പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചു തീർക്കാം.

പരീക്ഷയ്ക്ക് കുറച്ചു ദിവസങ്ങളേയുള്ളൂ. എന്നുകരുതി ദിവസം മുഴുവൻ ഒറ്റയിരിപ്പിന് ഇരുന്ന് പഠിക്കാൻ ശ്രമിക്കരുത്. അത് പഠിച്ചതുകൂടി മറക്കാൻ കാരണമാകും. കുറച്ചു സമയത്തെ പഠനത്തിന് ശേഷം ചെറിയ ഇടവേളകളാകാം. ആ സമയം ഇഷ്ടപ്പെട്ട മറ്റു കാര്യങ്ങൾ ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് ഉന്മേഷം തോന്നും. പഠിച്ചത് ഓർമ്മയിൽ പതിയും.

വീട്ടമ്മയോട് അപമര്യാദയായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ

മുൻകാല ചോദ്യപേപ്പറുകൾ ശേഖരിച്ച് വിശകലനം ചെയ്യുന്നത് നല്ലതാണ്. ഇതിലൂടെ ചോദ്യങ്ങളെക്കുറിച്ച് ഏകദേശ ധാരണ കിട്ടുന്നതിനും കൂടുതൽ പ്രാധാന്യമുള്ളവ കണ്ടെത്തുന്നതിനും കഴിയും. ഇതോടൊപ്പം, മുൻകൂട്ടി പ്രതീക്ഷിക്കാത്ത പാഠഭാഗങ്ങൾ കണ്ടെത്തുന്നതിനും അപ്രധാനമായവ ഒഴിവാക്കുന്നതിനും കഴിയും.

ഓരോ പാഠഭാഗങ്ങളും മനസിരുത്തി പഠിക്കുക. പഠിച്ച ഭാഗങ്ങൾ ആവർത്തിച്ച് പഠിക്കുന്നതിന് സമയം കണ്ടെത്തുക. ഇങ്ങനെ ചെയ്യുന്നത്, പാഠഭാഗങ്ങൾ ഓർമ്മയിൽ തങ്ങിനിൽക്കാൻ സഹായിക്കും. പരീക്ഷയെ ഭയത്തോടെ സമീപിക്കരുത്. പരീക്ഷയ്ക്കായി തയ്യാറെടുത്തതായി സ്വയം മനസിനെ പറഞ്ഞു പഠിപ്പിക്കുക.

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ : സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം

പരീക്ഷാ ഹാളിൽ, ഓരോ ചോദ്യത്തിനും ഉത്തരം എഴുതാൻ എത്ര സമയമാണ് മാറ്റിവെയ്‌ക്കേണ്ടതെന്ന് മുൻധാരണ ഉണ്ടായിരിക്കണം. ചോദ്യങ്ങളുടെ മാർക്കിന് അനുസരിച്ചായിരിക്കണം സമയം കണക്കുകൂട്ടേണ്ടത്. ചില ചോദ്യങ്ങളുടെ ഉത്തരത്തിനായി കുറച്ചുനേരം ചിന്തിക്കേണ്ടതായി വരും. അതിന് വേണ്ടിവരുന്ന സമയം കൂടി ആലോചിച്ചുവേണം സമയം കണക്കുകൂട്ടാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button