Latest NewsKeralaNews

മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു, ശത്രുവിനോടെന്ന പോലെ പെരുമാറുന്നു : പിണറായി വിജയന്‍

കോഴിക്കോട്: കെ റെയിലുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ സര്‍ക്കാരിനോട് ശത്രുതാ മനോഭാവം വച്ചുപുലര്‍ത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നതാണ് അവര്‍ക്ക് പ്രധാനം, ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കുന്നില്ല എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Read Also : മരിച്ചെന്നു മനസ്സിലായെങ്കിലും പ്രഥമശുശ്രൂഷ നല്‍കി: വിസ്മയ മരിച്ച രാത്രിയിൽ സംഭവിച്ചത് വെളിപ്പെടുത്തി കിരൺ കുമാർ

‘നാടിന്റെ വികസനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാനോ, നിക്ഷിപ്ത താല്‍പര്യക്കാരെ തുറന്ന് കാട്ടാനോ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. മുമ്പ്, വികസനത്തിന് അനുകൂലമായിരുന്നു വാര്‍ത്തകള്‍. ചെറിയ ചില കുടുംബങ്ങള്‍ക്ക് വരുന്ന പ്രയാസങ്ങള്‍ പണ്ട് വാര്‍ത്തയായില്ല. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി. ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ്, മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. വികസന പത്ര പ്രവര്‍ത്തനം പത്ര പ്രവര്‍ത്തകര്‍ പാടെ ഉപേക്ഷിച്ച മട്ടാണ്’, മുഖ്യമന്ത്രി പറഞ്ഞു.

പുച്ഛിക്കലല്ല മാധ്യമപ്രവര്‍ത്തനം. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണ്‍ ആയി മാധ്യമങ്ങള്‍ മാറരുത്. നാടിന്റെ ഭാവിക്കായി പ്രവര്‍ത്തിക്കണം. സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കുത്തിത്തിരിപ്പുകള്‍ക്ക് ഇട കൊടുക്കരുത്. സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മഹത്വ വല്‍ക്കരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനോട് മാധ്യമങ്ങള്‍ ശത്രുതാ മനോഭാവമാണ് പുലര്‍ത്തുന്നത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പക്ഷപാതിത്വം പാടില്ല’, പിണറായി വിജയന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button