ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കണം. ചൂട് പാനീയങ്ങൾ കാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കീഴിലുളള കാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള പാനീയങ്ങള്‍ കാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
Read Also : മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കൂ : ഗുണങ്ങൾ നിരവധി
വെളളം, കാപ്പി, ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏതു പാനീയവും അന്നനാളത്തിലെ കാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2012-ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ കാന്‍സര്‍ മൂലം മരിച്ചത്. എന്നാൽ, കാപ്പി കാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Post Your Comments