സുൽത്താൻ ബത്തേരി: കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. ബീഹാർ മുസാഫർപൂർ സ്വദേശി ധീരജ് സാഹ്നി(24) യാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 1.5 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. വയനാട് എക്സൈസ് ഇന്റലിജൻസും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മൈസൂരിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ നിന്നും ഇയാൾ പിടിയിലായത്.
Read Also : ഹാഷിഷ് ഓയിൽ കടത്തൽ : പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി
പരിശോധനയിൽ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ എ. പ്രജിത്ത്, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, പ്രിവെന്റീവ് ഓഫീസർമാരായ കെ.വി. ഷാജിമോൻ, കെ. രമേശ്, പി.പി. ശിവൻ, ഏലിയാസ്, പ്രഭാകരൻ, പ്രിവെന്റീവ് ഓഫീസർ ബാബു മൃദുൽ, ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments