Latest NewsIndiaNews

പരീക്ഷ ഉത്സവമാക്കണം : വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷാ വേളയിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ പേ ചർച്ചയുടെ അഞ്ചാം ഭാഗം നടക്കുന്ന വേളയിലാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയത്. കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും നിങ്ങൾ ചെയ്യുന്നതെന്തും പൂർണ്ണ ആത്മവിശ്വാസത്തോടെ ചെയ്യുകയെന്നും പ്രധാനമന്ത്രി.

പരീക്ഷ ഒരു ഉത്സവമായി മാറ്റി മുന്നോട്ടു പോകാനുള്ള നിർദ്ദേശമാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയത്. പരീക്ഷകൾ നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്നും ഒരു വിഷയത്തിൽ ഊന്നി പഠിച്ചാൽ സമൂഹമാധ്യമങ്ങൾ തടസ്സമാവില്ലെന്നും മോദി വ്യക്തമാക്കി. ഓൺലൈനിൽ പഠിക്കുമ്പോൾ പഠിക്കുകയാണോ സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കുകയാണോ എന്ന ആത്മപരിശോധന നടത്തണമെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.

രാജ്ഭവനിലെ പ്രത്യേക അങ്കണത്തിൽ വച്ചാണ് പരീക്ഷാ പേ ചർച്ച നടക്കുന്നത്. രാജ്യതലസ്ഥാന നഗരിയിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പ്രധാനമന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ കോണിലുള്ള കുട്ടികൾ വെർച്വലായിട്ടാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. പരീക്ഷ പേയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ചോദ്യങ്ങൾക്ക് നമോ ആപ്പിലൂടെ വീഡിയോ വഴിയും ഓഡിയോ വഴിയും മറുപടി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button