
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 45 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4,810 രൂപയായി ഉയര്‍ന്നു. പവന് 360 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. 38,480 രൂപയാണ് പവന്റെ വില. 18 ക്യാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ നാല് ദിവസത്തില്‍, മൂന്ന് തവണ വിലയില്‍ ഇടിവ് ഉണ്ടാവുകയും, ഇന്നലെ മാറ്റമില്ലാതെ തുടരുകയും ചെയതിരുന്നു. ഇതിന് പിന്നാലെ, ഒറ്റ ദിവസം കൊണ്ട് ഈ കുറഞ്ഞ വിലയുടെ 81 ശതമാനം വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത്.
Read Also : ദേശീയ ടീമില്‍ നിന്ന് വിരമിക്കാനൊരുങ്ങി മുഹമ്മദ് സലാ
മൂന്ന് ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു. അതേസമയം, സ്വര്‍ണവില കഴിഞ്ഞ മാസം 40,000 രൂപ കടന്നിരുന്നു.
Post Your Comments