തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകൾക്ക് പുത്തനുണർവേകിക്കൊണ്ട് സർക്കാരിന്റെ പുതിയ മദ്യനയം. മദ്യശാലകൾ ക്കുള്ള പ്രത്യേക ചട്ടം അടുത്തയാഴ്ച തയ്യാറാവും. പാർട്ടികൾക്കും കോൺഫറൻസുകൾക്കുമടക്കം അനുമതി നൽകുന്ന രീതിയിലാണ് ചട്ടം തയ്യാറാക്കുന്നത്.
ടെക്നോപാർക്കിലും ഇൻഫോപാർക്കിലും ആയിരിക്കും പ്രാരംഭഘട്ടത്തിൽ ബാറോടു കൂടിയ റസ്റ്റോറന്റിന് പ്രവർത്തനാനുമതി ലഭിക്കുക. മറ്റുള്ള പൊതു റസ്റ്റോറന്റുകളുടെ എണ്ണം രണ്ടെണ്ണമായി ചുരുക്കും. ലൈസൻസ് നൽകുന്നത് വിദേശമദ്യ ചട്ടത്തിന് കീഴിൽ വരുന്ന പ്രത്യേക വകുപ്പ് പ്രകാരമായിരിക്കും.
മദ്യശാലകളിൽ പ്രവേശനാനുമതി ലഭിക്കുക ഉദ്യോഗസ്ഥർക്കും കമ്പനികൾ നിർദ്ദേശിക്കുന്ന പ്രത്യേക അതിഥികൾക്കും മാത്രമായിരിക്കും. ഫൈവ് സ്റ്റാർ ഹോട്ടൽ നടത്തിപ്പുകാർക്കും ഉയർന്ന വാർഷിക വരുമാനമുള്ള വൻകിട കമ്പനികൾക്കും മാത്രമായിരിക്കും ലൈസൻസ് അനുവദിക്കുക എന്നാണ് പ്രാഥമിക വിവരം.
Post Your Comments