KeralaLatest NewsNews

27-കാരിയുടെ ആത്മഹത്യ: ധൂര്‍ത്തടിച്ചത് 125 പവന്‍, ഭർത്താവായ മുഹമ്മദ് ഷെഫീഖ് അറസ്റ്റിൽ

അഞ്ച് ദിവസം മുമ്പാണ് മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഹാറുഷ പര്‍വീന്‍(27) ആത്മഹത്യ ചെയ്തത്.

കോട്ടയ്ക്കല്‍: യുവതിയെ ഭര്‍ത്തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെനയ്ക്കല്‍ ഫാറൂഖ് നഗര്‍ പുളിക്കല്‍ ഹൗസിലെ മുഹമ്മദ് ഷെഫീഖ്(31) ആണ് അറസ്റ്റിലായത്. മാനസികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

Read Also: ‘നമുക്കോരോ നാരങ്ങ വെള്ളാ കാച്ചിയാലോ’, ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് സര്‍ക്കാര്‍ പ്രത്യേക ചട്ടം രൂപീകരിക്കും

അഞ്ച് ദിവസം മുമ്പാണ് മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഹാറുഷ പര്‍വീന്‍(27) ആത്മഹത്യ ചെയ്തത്. ഇരിങ്ങാവൂര്‍ ചക്കാലക്കല്‍ മുഹമ്മദലിയുടെയും ഷക്കീലയുടെയും മകളാണ് ഹാറുഷ. 2017-ല്‍ ഇവരുടെ വിവാഹവേളയില്‍ 125 പവന്‍ സ്വര്‍ണം ഹാറുഷയുടെ കുടുംബം നല്‍കിയിരുന്നു. ഈ സ്വര്‍ണമെല്ലാം ഷെഫീഖ് ധൂര്‍ത്തടിച്ചെന്നാണ് ഹാറുഷയുടെ കുടുംബത്തിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button