Latest NewsNewsInternational

രാജിവെക്കില്ല: അവസാനപന്തുവരെ പോരാടും, അവിശ്വാസ പ്രമേയത്തെ നേരിടാനുറച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തെ നേരിടാനുറച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തനിക്കെതിരായ അവിശ്വാസ പ്രമേയം പാകിസ്ഥാൻ ദേശീയ അസംബ്ലി ചർച്ച ചെയ്യാനിരിക്കെ, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് രാജിവെക്കില്ലെന്ന നിലപാട് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. പാകിസ്ഥാന്‍ അതിന്റെ ചരിത്രത്തിലെ നിര്‍ണായകഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

‘ചിലർ എന്നോട് പറഞ്ഞു രാജിവെക്കാന്‍. ഞാന്‍ എന്തിന് രാജിവെക്കണം? 20 വര്‍ഷം ക്രിക്കറ്റ് കളിച്ചയാളാണ് ഞാന്‍. എല്ലാവര്‍ക്കും അറിയാം ഞാന്‍ അവസാനപന്തുവരെ പോരാടുമെന്ന്. ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും ഞാന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ തിരികെവരും,’ ഇമ്രാന്‍ ഖാൻ പറഞ്ഞു.

ഇപ്പോള്‍​ ഇത് നടന്നില്ലെങ്കിൽ പിന്നീട് വലിയവില കൊടുക്കേണ്ടി വരും, കേരളത്തിന്റെ ഹൃദയം കെ റെയിലിനൊപ്പം: മുഖ്യമന്ത്രി

‘ഞാന്‍ ഭാഗ്യവാനാണ്, കാരണം പ്രശസ്തി, സമ്പത്ത് അങ്ങനെ എല്ലാം എനിക്ക് ദൈവം തന്നു. ഇന്ന് എനിക്കൊന്നും വേണ്ട, ദൈവം എനിക്ക് എല്ലാം തന്നു. അതിന് ദൈവത്തോട് നന്ദിയുള്ളവനാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനിച്ച ആദ്യതലമുറയില്‍പ്പെട്ടയാളാണ് ഞാൻ. പാകിസ്ഥാന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ടയാളാണ് ഞാൻ. പാകിസ്ഥാന്‍ മോഡലിനെ ആളുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇന്ന് രാജ്യം വിശ്വസിക്കാനാവാത്തവണ്ണം അപമാനിക്കപ്പെട്ടിരിക്കുന്നു.’ ഇമ്രാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button