YouthLatest NewsMenNewsInternationalLife StyleSex & Relationships

ഇനി കോണ്ടത്തിന്റെ ആവശ്യമില്ല, പുരുഷന്മാർക്കും ഗർഭനിരോധന ഗുളിക കഴിക്കാം: വളരെ എളുപ്പം

വാഷിംഗ്ടൺ: ഗർഭനിരോധന ഉപാധിയായി പുരുഷന്മാർ ഉപയോഗിക്കുന്നത് കോണ്ടമാണ്. പൊതുവേ ഗർഭനിരോധന ഗുളിക കഴിക്കുന്നത് സ്ത്രീകളും. എന്നാൽ, ഹോർമോൺ അടിസ്ഥാനമാക്കിയ ഇത്തരം ഗർഭനിരോധന ഗുളികകൾ സ്ത്രീകളിൽ ശരീരഭാരം കൂടാനും ക്രമേണ, ലൈംഗിക താല്പര്യം കുറയാനും കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ശാസ്ത്രം അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി പുരുഷന്മാർക്കും ഗർഭനിരോധന ഗുളികകൾ കഴിക്കാം.

യു.എസിലെ മിന്നസോട്ട സർവകലാശാലയാണ് ഒരേസമയം, സ്ത്രീകൾക്കും പുരുഷന്മാർക്കും ഗുണകരമാകുന്ന ഗുളിക വികസിപ്പിച്ചെടുത്തത്. സർവകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നിൽ. എലികളിൽ ആണ് ഇതിന്റെ ആദ്യ പരീക്ഷണം നടത്തിയത്. ഇത് വിജയകരമായി അവസാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ വർഷാവസാനം മനുഷ്യരിലും പരീക്ഷണം നടത്തും. ഗുളികയ്ക്ക് ശാരീരികവും മാനസികവുമായ പാർശ്വഫലങ്ങൾ ഒന്നുമില്ലെന്ന് സർവകലാശാല ഉറപ്പ് നൽകുന്നു. 99 ശതമാനം ഗർഭ സാധ്യത ഇല്ലാതാക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

Also Read:ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി ഓഫീസിൽ കയറി അക്രമം: സിപിഎം നേതാക്കൾ അറസ്റ്റിൽ

ഈ പുതിയ ഗുളിക, പുരുഷ പ്രത്യുത്പാദനത്തിന് സഹായകമാകുന്ന വിറ്റാമിൻ എ-യുടെ പ്രവർത്തനങ്ങളെയാണ് തടയുക. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ ആണ്, മിന്നസോട്ട സർവകലാശാലയിലെ ഗവേഷകർ തങ്ങളുടെ പഠനം അവതരിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തെ കുറിച്ചും ഗവേഷകർ വിശദീകരിച്ചു. എലികൾക്ക് ഗർഭനിരോധന ഗുളിക നൽകി, നാല് ആഴ്ചത്തേക്ക് ഇവരെ നിരീക്ഷിച്ചു. ഈ കാലയളവിൽ ഇവയിലെ ശുക്ലത്തിന്റെ അളവിൽ കുത്തനെ ഇടിവുണ്ടായതായി കണ്ടെത്തി. എലികൾക്ക് നൽകി വന്നിരുന്ന ഗുളികകൾ താൽക്കാലികമായി നിർത്തിവെച്ചപ്പോൾ, മുൻപുണ്ടായിരുന്ന മാറ്റം തൽസ്ഥിതിയിലേക്ക് മാറിയതായും കണ്ടെത്തി. ആറ് ആഴ്ചകൾക്കുള്ളിൽ എലികൾ സാധാരണ ബീജോൽപ്പാദനത്തിലേക്ക് മടങ്ങുകയായിരുന്നു. ഗുളിക കൊടുക്കൽ നിർത്തിയതോടെ, എലികളിൽ പ്രത്യുത്‌പാദന ശേഷി കൂടുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. പരീക്ഷണം വിജയകരമായി അവസാനിപ്പിക്കാൻ സാധിച്ചുവെന്നാണ് ഇവർ പറയുന്നത്.

ചുണ്ടെലികളിൽ നടത്തിയ പരീക്ഷണം വിജയമായതിനാൽ ഈ വർഷം അവസാനത്തിന് മുമ്പ്, മനുഷ്യരിലെ പരീക്ഷണവും പൂർത്തിയാക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. എം.ഡി.അബ്ദുല്ല അൽ നോമൻ പറഞ്ഞു. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാവുന്നതോടെ അതിന്റെ ഫലങ്ങൾക്ക് അനുസരിച്ച് മരുന്ന് വിപണിയിൽ ഇറക്കാനാണ് ഗവേഷകർ തീരുമാനിച്ചിരിക്കുന്നത്. യുവർചോയ്സ് എന്ന കമ്പനിയിലൂടെയായിരിക്കും മരുന്ന് വിപണിയിൽ എത്തിക്കുക. പാർശ്വഫലങ്ങൾ ഇല്ലാത്തതിനാൽ ഗുളികകൾക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button