Latest NewsNewsIndia

പ്രധാനമന്ത്രിയെയും രാജ്യത്തെയും അധിക്ഷേപിച്ച് വിവാദ പരാമർശം: ഖവാലി ഗായകൻ നവാസ് ഷെരീഫിനെതിരെ കേസ്

ഭോപ്പാൽ: രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ ഖവാലി ഗായകനെതിരെ മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ നവാസ് ഷെരീഫിനെതിരെയാണ് കേസ് എടുത്തത്. റേവ ജില്ലയിൽ നടന്ന സംഗീത പരിപാടിക്കിടെ നവാസ് ഷെരീഫ് സംസാരിക്കുന്നതിന്റെ വിഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇന്ത്യയെ തകർക്കുമെന്നും, ഇതിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ പ്രധാനമന്ത്രിയ്‌ക്കോ , അമിത് ഷായ്‌ക്കോ കഴിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. പ്രധാനമന്ത്രി, അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

പോപ്പുലർ ഫ്രണ്ടുകാർക്ക് അഗ്നിശമന സേനയുടെ പരിശീലനം: അന്വേഷിച്ച് ഉടൻ നടപടിയെന്ന് ഡിജിപി. ബി.സന്ധ്യ

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് മൻഗവാ സ്വദേശികളാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഐപിസി 505, 153, 298 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളതായും ഷെരീഫിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം യുപിയിലേക്കു തിരിച്ചതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button