Latest NewsKeralaNewsIndia

ആവശ്യമെങ്കിൽ പുറത്താക്കാൻ സാധിക്കണം, ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി വേണം: രാജ്യസഭയിൽ നിർദ്ദേശവുമായി സിപിഎം

ഡൽഹി: ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യവുമായി രാജ്യസഭയിൽ സിപിഎമ്മിന്റെ സ്വകാര്യബിൽ. ഗവർണർമാരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ നൽകിയ സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചു. മൂന്ന് പ്രധാന നിർദ്ദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യണമെന്നും എംഎൽഎമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തിരഞ്ഞെടുക്കണമെന്നുമാണ് ഭേദഗതി നിർദ്ദേശത്തിൽ പറയുന്നത്.

ബാങ്കുകൾ വായ്‌പ നിഷേധിച്ചാൽ വിവരമറിയും, കെ റെയിൽ കല്ലിട്ട സ്ഥലങ്ങൾക്കും വായ്പ നൽകണം: കെ എൻ ബാലഗോപാൽ

ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ അധികാരം ഒരു ഗവർണർക്ക് നൽകരുതെന്നും ഗവർണറുടെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ആവശ്യമെങ്കിൽ, നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെ ഗവർണറെ പുറത്താക്കാൻ സാധിക്കണമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button