ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഉഡുപ്പി ജില്ലയില്‍ നിന്നുള്ള 40 വിദ്യാര്‍ത്ഥിനികളാണ് ചൊവ്വാഴ്ചത്തെ ആദ്യ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ എഴുതാന്‍ വിസമ്മതിച്ചത്. തങ്ങള്‍ക്ക് ഹിജാബ് വലിയ വിഷയമാണെന്നും, പരീക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
കുന്ദാപ്പൂരില്‍ നിന്നുള്ള 24 പെണ്‍കുട്ടികളും ബൈന്ദൂരില്‍ നിന്നുള്ള 14 പേരും ഉഡുപ്പി ഗവണ്മെന്റ് ഗേള്‍സ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ നിന്ന് വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്.
അതുപോലെ, ആര്‍എന്‍ ഷെട്ടി പിയു കോളേജില്‍ 28 വിദ്യാര്‍ത്ഥിനികളില്‍, 13 പേര് മാത്രമാണ് പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് പരീക്ഷാകേന്ദ്രത്തിലെത്തിയിരുന്നുവെങ്കിലും, പരീക്ഷ എഴുതാന്‍ കോളേജ് അധികൃതര്‍ അനുമതി നിഷേധിച്ചു.
Post Your Comments