Latest NewsKeralaCinemaMollywoodNewsEntertainment

‘നോ വുമൺ, നോ ക്രൈ’: വിനായകനെ ചേർത്തുനിർത്തി ബോബ് മാർലിയുടെ വരികൾ പങ്കുവെച്ച് ടിനി ടോം

കൊച്ചി: നടൻ വിനായകനൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ച് ടിനി ടോം. തങ്ങൾ തമ്മിൽ 25 വർഷത്തെ സൗഹൃദമുണ്ടെന്ന് താരം പറയുന്നു. ബോബ് മാർലിയുടെ ‘നോ വുമൺ, നോ ക്രൈ’ എന്ന വരികളും ടിനി ടോം കുറിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘പോസ്റ്റാൻ പറ്റിയ സമയം, ഒരു നാണയത്തിന്റെ ഇരുവശങ്ങൾ, വിനായകൻ ബ്രോ വിത്ത് യൂ’, ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമ-സാംസ്കാരിക-രാഷ്ട്രീയ മേഖകളിൽ നിന്നായി നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയര്‍ന്നിരുന്നു. ഇതോടെ, വിനായകന്റെ പരാമർശം തീർത്തും തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നവ്യയും തന്റെ നിലപാട് അറിയിച്ചു. അപ്പോഴത്തെ സാഹചര്യത്തിൽ പ്രതികരിക്കാൻ സാധിച്ചില്ലെന്നായിരുന്നു നവ്യയുടെ പ്രതികരണം.

Also Read:ഇസ്രായേലിൽ ഭീകരാക്രമണം: അഞ്ച് മരണം

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ അതാണെങ്കിൽ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും’, എന്നായിരുന്നു വിനായകൻ പറഞ്ഞത്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ വിനായകൻ മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button