NattuvarthaLatest NewsKeralaIndiaNews

ഭരണഘടന അപകടത്തിലാണ്, ബുദ്ധിജീവികളുടെ യോഗം വിളിച്ചുചേര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട്

ന്യൂഡൽഹി: ഭരണഘടന അപകടത്തിലാണെന്ന് കാണിച്ച് ബുദ്ധിജീവികളുടെ യോഗം വിളിച്ചുചേര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട്. ലോധി ഗാര്‍ഡനിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലായിരുന്നു യോഗം. ‘സേവ് ദ റിപ്പബ്ലിക്’ എന്ന കാംപയിന്റെ ഭാഗമായിരുന്നു യോഗം സംഘടിപ്പിച്ചത്. പരിപാടിയില്‍ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മതപണ്ഡിതര്‍, സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തുവെന്ന് പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെട്ടു.

Also Read:ചാരായ നിർമാണം: ഒരാൾ എക്സൈസ് കസ്റ്റഡിയിൽ

‘സേവ് ദ റിപ്പബ്ലിക്’ സംഘടനയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ കാംപയിനുകളില്‍ ഒന്നാണ് ഡൽഹിയിൽ വച്ച് നടന്നതെന്ന് പോപ്പുലർ ഫ്രണ്ട് അവകാശപ്പെട്ടു. അതേസമയം, ജനുവരി 26ന് കന്യാകുമാരിയില്‍ ഉദ്ഘാടനം ചെയ്ത കാംപയിന്‍ ആഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കും. വര്‍ഗീയ മതഭ്രാന്തില്‍ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളില്‍ നിന്നും റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്കും ഭരണഘടനാ തത്വങ്ങള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന ഭീഷണികളിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ കാംപയിന്റെ ലക്ഷ്യമെന്ന് പോപ്പുലർ ഫ്രണ്ട് വ്യക്തമാക്കി.

രാഷ്ട്രത്തിന്റെ ജനാധിപത്യപരവും ബഹുസ്വരവുമായ സ്വഭാവം സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് സമാനമായ നിരവധി പരിപാടികള്‍ രാജ്യത്ത് ഇനിയും സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും, ഭരണഘടനയെ രക്ഷിക്കാൻ എല്ലാവരും അണിനിരക്കണമെന്നും പോപ്പുലർ ഫ്രണ്ട് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button