Latest NewsIndiaNews

ആംബുലന്‍സില്‍ അതിക്രമിച്ച് കയറി മരിച്ച സ്ത്രീയ്ക്ക് ഡോ കഫീല്‍ ഖാന്‍ ചികിത്സ നല്‍കി : കേസ് എടുത്ത് പോലീസ്

ലക്‌നൗ: ആംബുലന്‍സില്‍ കയറി മരിച്ച സ്ത്രീയ്ക്ക് ചികിത്സ നല്‍കിയ സംഭവത്തില്‍, ഡോക്ടര്‍ കഫീല്‍ ഖാനെതിരെ യുപി പോലീസ് കേസെടുത്തു. സമാജ്വാദി പാര്‍ട്ടിയുടെ ദിയോറിയ-കുശിനഗര്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ എംഎല്‍സി സ്ഥാനാര്‍ഥിയായി ഡോ. കഫീല്‍ ഖാനെ പ്രഖ്യാപിച്ചിരുന്നു, ഇതിനു പിന്നാലെയാണ് കഫീല്‍ ഖാന്റെ ഷോയിസം.

Read Also : ആൾക്കൂട്ടങ്ങളിൽ, കല്യാണ വീടുകളിൽ, പിറന്നാൾ വീടുകളിൽ, മരണവീടുകളിൽ ഒക്കെയും കളിയാക്കൽ നേരിട്ട അമ്മ: ആന്‍സി വിഷ്ണു

വാഹനാപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ സ്ത്രീ, ജില്ലാ ആശുപത്രിയിലെത്തും മുമ്പെ മരണപ്പെട്ടിരുന്നു . എന്നാല്‍, ഇക്കാര്യം മനസിലായിട്ടും കഫീല്‍ ഖാന്‍ ബലമായി ആംബുലന്‍സില്‍ കയറി മരിച്ച സ്ത്രീയെ ചികിത്സിക്കുന്നതായി നടിക്കുകയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പ്രകാശ് പട്ടേല്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിന് ആംബുലന്‍സ് ഡ്രൈവര്‍ പ്രകാശ് പട്ടേലിന്റെ പരാതി പ്രകാരമാണ് സദര്‍ കോട്വാലി പോലീസ് ഡോ.കഫീലിനെതിരെ കേസെടുത്തത് .

 

shortlink

Related Articles

Post Your Comments


Back to top button