KeralaNattuvarthaLatest NewsIndiaNews

പണിമുടക്ക് എങ്ങനെയുണ്ടായിരുന്നു സഖാവേ? സൂപ്പർ, ഇന്ത്യ മുഴുവൻ സ്തംഭിച്ചു: അടുത്ത പ്രധാനമന്ത്രി ആനത്തലവട്ടം തന്നെ

പണിമുടക്ക് ഒരു മുട്ടൻ പണിയായി ഇടത് പക്ഷത്തിനു നേരെ തന്നെ വന്നു പതിയ്ക്കുമെന്ന് സമരം നിശ്ചയിച്ചവർക്ക് പോലും നിശ്ചയമുണ്ടാകാൻ ഇടയില്ല. അത്രത്തോളം അപ്രതീക്ഷിതമായിരുന്നു സംസ്ഥാനത്ത് നടന്ന സംഭവ വികാസങ്ങൾ. ലുലു മാളിന് മാത്രം പ്രത്യേക പരിഗണന നൽകിയതിൽ തുടങ്ങി, യാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങളിലേക്ക് വരെ ട്രെഡ് യൂണിയൻ പണിമുടക്കിന്റെ മഹത്വം നീളുന്നു.

Also Read:മൻസിയയ്ക്ക് വേദി ഒരുക്കും: കേരളത്തിന് അങ്ങേയറ്റം അപമാനമെന്ന് ഡിവൈഎഫ്ഐ

ചുവന്ന വസ്ത്രം ധരിച്ച് ഓട്ടോയുടെ കാറ്റൂരി വിടുകയും അതിലുണ്ടായിരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, ഓട്ടോയുടെ ചില്ല് തകർക്കുകയും ചെയ്ത സമരാഭാസത്തെ, സമാധാനപരം എന്നാണ് ഇടതുപക്ഷ നേതാക്കൾ വിശേഷിപ്പിച്ചത്. അക്രമങ്ങൾ അരങ്ങേറി ഒടുക്കം അതിനെയെല്ലാം ന്യായീകരണങ്ങൾ കൊണ്ട് മറികടന്ന സഖാക്കൾ സമരം അവസാനിപ്പിക്കാനായപ്പോൾ വീണ്ടും ഒരു മണ്ടത്തരം കാണിച്ചു. കൃത്യമായി ബോധവൽക്കരണം നടത്താതെ ഒരു ന്യൂജെൻ സഖാവിനെ റോഡിലേക്ക് ഇറക്കി വിട്ട് ആകെമൊത്തം കൊട്ടാരം പട്ടച്ചാരായം കൊണ്ട് നാറ്റിച്ച അവസ്ഥ.

എല്ലാ സമരങ്ങളും പൊതുജനങ്ങൾക്ക് ഒരിക്കലും സമരസപ്പെടാൻ കഴിയാത്ത ഒന്നാണ്. എപ്പോഴും അത് ബാധിക്കുന്നത് സാധാരണക്കാരെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരവും സമാനമായ ഒരന്തരീക്ഷമാണ് സൃഷ്ടിച്ചത്. മറ്റു നഗരങ്ങളെല്ലാം സമരത്തെ വകവയ്ക്കാതെ തെരുവുകളിൽ സാധാരണ ജീവിതം തുടർന്നപ്പോൾ കേരളത്തിൽ മാത്രം ഹർത്താലിനു സമാനമായിരുന്നു അനുഭവം. ആകെ മൊത്തത്തിൽ ഇടതുപക്ഷം തെരുവുകൾ അടക്കി വാഴുന്ന കാഴ്ച. ഇതോടെ പണിമുടക്കിനെതിരെ പൊതുജനങ്ങളും പ്രതിഷേധം അറിയിച്ചു രംഗത്തു വന്നിരുന്നു.

അതേസമയം, പണിമുടക്കിനെ പരിഹസിച്ചു കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങൾ രംഗത്തു വന്നത്. ട്രോളുകൾ കൊണ്ട് നിറഞ്ഞു നിൽക്കുകയായിരുന്നു രണ്ട് അവധി ദിനങ്ങളും. അതിനിടയിൽ ആനത്തലവട്ടം ആനന്ദനെയും, മുഖ്യമന്ത്രിയെയും, കോടിയേരിയും, വി ശിവൻകുട്ടിയെയുമെല്ലാം മാധ്യമങ്ങൾ അറഞ്ചം പുറഞ്ചം ട്രോളി. എന്ത് തന്നെയായാലും രണ്ട് ദിവസത്തെ പണിമുടക്ക് ഒരു മുട്ടൻ പണി തന്നെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button