ഷാർജ: റമദാൻ മാസത്തിൽ ഭക്ഷണശാലകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ. റസ്റ്റോറന്റുകൾക്കും, കഫെകൾക്കും റമദാനിൽ തങ്ങളുടെ കടകളുടെ മുന്നിൽ സ്റ്റാന്റുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ചാണ് ഷാർജ മുൻസിപ്പാലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ദിവസവും അസ്ർ നമസ്കാര സമയം മുതൽ ഇഫ്താർ വരെയുള്ള സമയങ്ങളിൽ സ്റ്റാന്റുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കാം.
ഭക്ഷണശാലകൾക്ക് മുന്നിൽ മണൽ പ്രദേശങ്ങളിൽ ഒഴികെ ഭക്ഷണ സ്റ്റാന്റുകൾ വെക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇത്തരം സ്റ്റാന്റുകളിൽ വായു കടക്കാത്ത രീതിയിൽ ഗ്ലാസ് കാബിനറ്റുകളിൽ ആയിരിക്കണം ഭക്ഷണ വിഭവങ്ങൾ വെക്കേണ്ടത്. ഭക്ഷണ വിഭവങ്ങൾക്കായി സ്റ്റൈൻലെസ്സ് സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. ഭക്ഷണ വിഭവങ്ങൾ അലൂമിനിയം ഫോയിൽ, ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് അടച്ച് വെക്കണമെന്നും നിർദ്ദേശമുണ്ട്.
ഭക്ഷണ വിഭവങ്ങൾ നൽകുന്നതിന് ഫുഡ് ഗ്രേഡ് പാക്കിങ്ങ് മെറ്റീരിയലുകൾ ഉപയോഗിക്കേണ്ടതാണ്. ആവശ്യമായ ചൂട് നിലനിർത്തുന്ന രീതിയിൽ ഭക്ഷണവിഭവങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്. രാവിലെ മുതൽ അസ്ർ നമസ്കാര സമയം വരെ ഭക്ഷണ വിഭവങ്ങൾ കച്ചവടം ചെയ്യുന്നതിന് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രത്യേക പെർമിറ്റുകൾ നേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
Post Your Comments