AlappuzhaNattuvarthaLatest NewsKeralaNews

‘ഇനി ഇക്കാര്യവും പറഞ്ഞ് ഈ വഴി വരേണ്ട’: സില്‍വര്‍ ലൈൻ വിശദീകരണത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: സില്‍വര്‍ ലൈൻ പദ്ധതിയുടെ വിശദീകരണത്തിനായി പദ്ധതി പ്രദേശത്ത് എത്തിയ മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനു നേരെ പ്രതിഷേധവുമായി നാട്ടുകാർ. മാവേലിക്കര പടനിലത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്.

കെ റെയില്‍ പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ വീടു കയറി പ്രചാരണത്തിന് എത്തിയതായിരുന്നു എംഎല്‍എയും ഡിവൈഎഫ്ഐ നേതാക്കളും അടങ്ങുന്ന സംഘം. സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധിച്ചത്. പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ വെച്ചു നടന്ന സംഭവത്തിൽ എംഎല്‍എയോടും നേതാക്കളോടും വീട്ടുകാർ കയർത്തു സംസാരിക്കുകയായിരുന്നു. ‘ഇനി ഇക്കാര്യം പറഞ്ഞ് ഇങ്ങോട്ടേക്ക് വരേണ്ട’ എന്നായിരുന്നു വീട്ടമ്മയുടെ പ്രതികരണം.

സിപിഎം അനുകൂലികളായ തങ്ങളെ പാർട്ടി തിരിഞ്ഞു കൊത്തുകയാണെന്നും പദ്ധതിയെ അനുകൂലിക്കില്ലെന്നും വീട്ടുകാർ പറഞ്ഞു. പിന്നാലെ, എംഎൽഎ വീട്ടില്‍നിന്ന് മടങ്ങി. അതേസമയം,
വീട്ടുകാർക്ക് കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊടുത്ത് തെറ്റിദ്ധാരണ മാറ്റിയാണ് തങ്ങൾ മടങ്ങിയതെന്ന് എംഎൽഎയും നേതാക്കളും പിന്നീട് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button