തിരുവനന്തപുരം: വിദേശത്തിരുന്ന് സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്ന ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനായ ബാലരാമപുരം തേമ്പാമുട്ടം വാറുവിളാകത്ത് പ്രവീണ്‍ കൃഷ്ണ(29) ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നര വര്‍ഷമായി, നിരവധി സ്ത്രീകളെ ഇയാള്‍ ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ്, റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച നാട്ടിലെത്തിയ പ്രവീണിനെ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.
ആര്‍സിസിയിലെ ഡോക്ടര്‍മാരേയും ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഫോണ്‍ സ്പുഫിങ് നടത്തിയും ഇന്റര്‍നെറ്റ് കോളുകളിലൂടെയുമാണ് ഇയാള്‍ സ്ത്രീകളെയടക്കം ശല്യം ചെയ്തിരുന്നത്. ആര്‍സിസിയിലെ ഒരു ജീവനക്കാരനെ കുടുക്കാനാണ് അയാളുടെ നമ്പരില്‍നിന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം ഡോക്ടര്‍മാരെ വിളിച്ചു മോശമായി സംസാരിച്ചിരുന്നത്.
മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളോടും സംസാരിച്ചിരുന്നത്. സൈബര്‍ പൊലീസ് ഇതു കണ്ടെത്തി ഇയാള്‍ക്കെതിരെ കേസെടുക്കുകയും, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Post Your Comments