Latest NewsKerala

അനധികൃത സ്വത്തു സമ്പാദനം: സിപിഎം നേതാവിന് പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹംസയ്ക്കും ബന്ധുക്കൾക്കുമെതിരെ കേസ്

പരിശോധനയ്ക്കിടെ, ഹംസ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.

പാലക്കാട് : വാളയാറിലെ സിപിഎം നേതാവ് മുഹമ്മദ് റാഫിയുടെ അറസ്റ്റിനു പിന്നാലെ, അനധികൃത സ്വത്തു സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിവൈഎസ്പി എം.ഹംസ ഉൾപ്പെടെ 3 പേർക്കെതിരെക്കൂടി സ്പെഷൽ വിജിലൻസ് സെൽ കേസെടുത്തു. എം.ഹംസ, ഭാര്യ, ബന്ധു റഷീദ് എന്നിവർക്കെതിരെയാണു കേസെടുത്ത്, അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. എന്നാൽ, ഡിവൈഎസ്പി ഉൾപ്പെടെ മൂവരും ഒളിവിൽ പോയെന്നാണു വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. 2019 ഓഗസ്റ്റ് 14നാണു ഹംസയ്ക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനും അഴിമതിക്കും വിജിലൻസ് കേസെടുത്തത്. നേരത്തെ, ഹംസയുടെ ചെർപ്പുളശ്ശേരിയിലെ വീട് വിജിലൻസ് റെയ്ഡ് ചെയ്ത് ഒട്ടേറെ മുദ്രപ്പത്രങ്ങളും ആധാരങ്ങളും വസ്തു ഇടപാടു നടത്തിയ രേഖകളും കണ്ടെടുത്തിരുന്നു. പരിശോധനയ്ക്കിടെ, ഹംസ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഭൂമി തിരിമറിക്കു വ്യാജരേഖയുണ്ടാക്കിയതും ഇടപാടുകൾ നടത്തിയതും സിപിഎം നേതാവ് മുഹമ്മദ് റാഫിയും റഷീദും ചേർന്നാണെന്നു വിജിലൻസ് പറയുന്നു.

ഇതിനായി, മുദ്രപ്പത്രങ്ങൾ ഇവർ വ്യാജമായി ഉണ്ടാക്കി. മരിച്ചയാളുടെ പേരിൽ വരെ മുദ്രപ്പത്രങ്ങൾ വാങ്ങിക്കൂട്ടിയാണു തട്ടിപ്പു നടത്തിയത്. വ്യാജ സീലുകൾ ഉണ്ടാക്കി നൽകിയത് പുതുശ്ശേരി സ്വദേശിയായ സാബുവാണെന്ന് ഇന്നലെ അറസ്റ്റിലായ, മുഹമ്മദ് റാഫി വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മുൻ അംഗവുമായ മുഹമ്മദ് റാഫിയെ കഴിഞ്ഞ ദിവസമാണു കൊച്ചിയിൽ നിന്നുള്ള സ്പെഷൽ വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button