KeralaNattuvarthaLatest NewsIndiaNews

സ്വാതന്ത്ര്യ സമര നിഘണ്ടുവിന്‍റെ അഞ്ചാം വാല്യത്തിൽ വാരിയം കുന്നനില്ല, അനുമതി നൽകി ഐ.സി.എച്ച്‌.ആർ, പുതിയ പതിപ്പ് ഉടൻ

ന്യൂഡൽഹി: സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തിൽ ഉൾപ്പെട്ടവരെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍. ഇ‌ന്ത്യന്‍ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്‍റെ അഞ്ചാം വാല്യം, വാരിയം കുന്നൻ അടക്കം ഇരുന്നൂറോളം പേരെ ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കാൻ പോകുന്നതെന്ന് ഐ.സി.എച്ച്‌.ആർ വ്യക്തമാക്കി.

Also Read:3.75 കോടി മുടക്കി ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു: തൊട്ടാല്‍ സിമന്റ് പൊളിയുന്ന പണി

ഐ.സി.എച്ച്‌.ആര്‍ ഡയറക്ടര്‍ ഓംജീ ഉപാധ്യായ്, ഐ.സി.എച്ച്‌.ആര്‍ അംഗവും കോട്ടയം സി.എം.എസ് കോളജ് റിട്ട. പ്രൊഫസറുമായ സി.ഐ. ഐസക്, ഐ.സി.എച്ച്‌.ആര്‍ അംഗം ഡോ. ഹിമാന്‍ഷു ചതുര്‍വേദി എന്നിവരുടെ സമിതി ഇരുനൂറു പേരെ മാറ്റി നിർത്താമെന്ന് കാണിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് ഐ.സി എച്ച്‌.ആർ കൗണ്‍സില്‍ പൊതുയോഗം അന്തിമ അംഗീകാരം നല്‍കിയത്.

അതേസമയം, പട്ടികയിൽ നിന്ന് വാരിയം കുന്നനെയടക്കം ഇരുനൂറു പേരെ പുറത്താക്കിയ നടപടിയിൽ പലരും പ്രതിഷേധം ഉന്നയിച്ചിരുന്നു. സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്‍റെ ചരിത്രമാണ് മലബാര്‍ സമരമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്​തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമരത്തിന് നേതൃത്വം കൊടുത്തവരുടെ പേര് വെട്ടിക്കളയാനുള്ള തീരുമാനം അത്യധികം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും നാടിനു വേണ്ടി പടപൊരുതിയവരോടുള്ള നന്ദികേടാണെന്നും അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button