ജയ്പൂർ: കശ്മീർ ഫയൽസ് സിനിമയുടെ ടിക്കറ്റ് വിതരണം ചെയ്യുന്നത് പോലെ പെട്രോളടിക്കാനുള്ള ടിക്കറ്റും കേന്ദ്രം വിതരണം ചെയ്യണമെന്ന് പരിഹസിച്ച് രാജസ്ഥാന്‍ മന്ത്രി പ്രതാപ് ഖജാരിയാവാസ്. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ രാമ ഭക്തരല്ല രാവണ ഭക്തരാണെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീര്‍ ഫയല്‍സ്’ സിനിമയ്ക്ക് മന്ത്രിമാര്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുപോലെ പെട്രോളും ഡീസലും വാങ്ങാനും അവര്‍ കൂപ്പണ്‍ വിതരണം ചെയ്യണം’, പ്രതാപ് ഖജാരിയാവാസ് പറഞ്ഞു.
അതേസമയം, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വീണ്ടും പെട്രോൾ വിലയിൽ വർധനവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് രൂപയാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.
Post Your Comments