തിരുവനന്തപുരം: രാജ്യസഭയിലെ 13 അംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. മാര്‍ച്ച് 31നാണ് ഒഴിവ് വരുന്ന സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ കേരളം, നാഗാലാന്‍ഡ്, ത്രിപുര, ആസാം, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 അംഗങ്ങളാണ് ഏപ്രില്‍ രണ്ടിന് വിരമിക്കുന്നത്.
കേരളം: രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നും ഒഴിവു വരുന്നത് മൂന്ന് സീറ്റുകള്‍. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് പൂര്‍ത്തിയാകുന്നത്. നിയമസഭയിലെ അംഗബലം വച്ച് രണ്ട് സീറ്റ് എല്‍.ഡി.എഫിനും ഒരെണ്ണം യു.ഡി.എഫിനും ലഭിക്കും.
നാഗാലാന്‍ഡ്: രാജ്യസഭയിലേയ്ക്ക് ഒരു സീറ്റിലേയ്ക്കാണ് ഒഴിവ് വരുന്നത്. ഏക രാജ്യസഭാ എംപിയായ കെ.ജി കെനിയെ ഏപ്രില്‍ രണ്ടിനാണ് വിരമിക്കുന്നത്.
ത്രിപുര : രാജ്യസഭയിലേയ്ക്ക് ഒരു സീറ്റാണ് ഒഴിവ് വരുന്നത്. നിലവിലെ എംപി ജര്‍ണ ദാസ് ബൈദ്യ ഏപ്രില്‍ രണ്ടിന് വിരമിക്കും.
ആസാം: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിമാരായ റാണി നാരയുടെയും, റിപുണ്‍ ബോറയുടെയും കാലാവധി ഏപ്രില്‍ 2 ന് അവസാനിക്കുന്നതോടെയാണ് രണ്ട് സീറ്റുകള്‍ ഒഴിയുന്നത്.
പഞ്ചാബ്: സുഖ്ദേവ് സിംഗ്, പ്രതാപ് സിംഗ് ബജ്വ, ശ്വേത് മാലിക്, നരേഷ് ഗുജ്റാള്‍, ഷംഷേര്‍ സിംഗ് ഡുള്ളോ എന്നിവരടക്കം 5 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കും.
ഹിമാചല്‍പ്രദേശ്: രാജ്യസഭയിലേയ്ക്ക് ഒരു സീറ്റാണ് ഒഴിവ് വന്നത്. ബിജെപിയുടെ കൃപാല്‍ പാര്‍മറുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും.
Post Your Comments