തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് 32 ജീവനക്കാര്‍. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് സെക്രട്ടേറിയറ്റില്‍ ആകെയുള്ളത് 4,828 ജീവനക്കാരാണ്. ഇതില്‍ 32 പേരാണ് തിങ്കളാഴ്ച ജോലിക്കെത്തിയത്. ചീഫ് സെക്രട്ടറി വി.പി.ജോയി രാവിലെ ഓഫീസിലെത്തി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ പ്രധാന ജീവനക്കാരും ജോലി ചെയ്തു.
Read Also : മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിൽ തറാവീഹ് നമസ്‌കാരം ഉണ്ടാകില്ല: അറിയിപ്പുമായി കുവൈത്ത്
മന്ത്രിമാരില്‍ ഭൂരിഭാഗം പേരും സെക്രട്ടേറിയറ്റിലെത്തിയില്ല. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റുള്ള സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില തീരെ കുറവായിരുന്നെന്ന് അധികൃതര്‍ പറയുന്നു. ജീവനക്കാര്‍ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളും നിലച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments