ന്യൂഡല്‍ഹി: ആയിരം വര്‍ഷത്തെ ഉറപ്പില്‍,കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം യാദാദ്രി ഭക്തര്‍ക്കായി തുറന്നു കൊടുത്തു. പൂര്‍ണ്ണമായും വേദഗ്രന്ഥങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ചതാണ് ക്ഷേത്രം. ലോകത്തിലെ ഏറ്റവും മികച്ച കൊട്ടാരങ്ങളെ പോലും വെല്ലുന്ന സൗന്ദര്യമാണ് ക്ഷേത്രത്തിനുള്ളത്. ദ്രാവിഡ, കാകതിയന്‍ വാസ്തുവിദ്യകളുടെ സമന്വയങ്ങളും ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.തിങ്കളാഴ്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. കുടുംബ സമേതമാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. പ്രത്യേക പൂജകളോടെയാണ് മുഖ്യമന്ത്രി ക്ഷേത്രം തുറന്ന് നല്‍കിയത്.
Read Also :കണ്ണൂർ സർവ്വകലാശാല: ഗവർണർക്കുള്ള അധികാരം മാറ്റാൻ ചട്ട ഭേദഗതി, അനുമതി നിഷേധിച്ച് ഗവർണർ
രണ്ടായിരത്തിലധികം ശില്‍പികളും ആയിരക്കണക്കിന് തൊഴിലാളികളും ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 140 കിലോ സ്വര്‍ണമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്കായി ചെലവഴിക്കുന്നത് . ഇതില്‍ 125 കിലോ സ്വര്‍ണമാണ് ശ്രീകോവിലിലെ താഴികക്കുടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ആയിരം വര്‍ഷത്തേക്ക് കേടാകാത്ത കറുത്ത ഗ്രാനൈറ്റ് കല്ലുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments