കൊച്ചി: സമര ദിവസം കൊച്ചിയിൽ ലുലു മാൾ തുറന്നു പ്രവർത്തിച്ചതിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. പാവപ്പെട്ടവന്റെ പീടിക പൂട്ടിക്കാൻ നടന്ന സമരക്കാർ എന്തുകൊണ്ട് ലുലു മാൾ പൂട്ടിച്ചില്ല എന്ന ചോദ്യവുമായി ജനങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. സമരം പൂർണ്ണമായിരുന്നിട്ടും ഉച്ച കഴിഞ്ഞപ്പോൾ ലുലു മാൾ തുറന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ സമരക്കാരാരും പ്രതികരിച്ചില്ലെന്നും, പകരം നിരത്തുകളിലെ അത്താഴ പഷ്ണിക്കാരുടെ ചെറിയ കടകൾ അടപ്പിക്കുന്നതിലായിരുന്നു സമരക്കാരുടെ ശുഷ്‌കാന്തിയെന്നുമാണ് നാട്ടുകാരുടെ വിമർശനം.
Also Read:ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ബ്രാഞ്ച് മാനേജര്‍ പിടിയില്‍
സംഭവം ചർച്ചയായതോടെ സാമൂഹ്യ മാധ്യമങ്ങളും പ്രശ്നം ഏറ്റെടുത്തിരുന്നു. ലുലുമാളിന് വിഐപി പരിഗണന നല്‍കുന്നത് പോലെ എല്ലാ ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കും പരിഗണന നല്‍കണമെന്ന് സാമൂഹ്യ മാധ്യമങ്ങൾ പ്രതികരിച്ചു. കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് നല്കുന്ന എല്ലാ ആനുകൂല്യങ്ങളും സാധാരണ കച്ചവടക്കാര്‍ക്കും നല്‍കണമെന്നും പാവപ്പെട്ടവർ പ്രതികരിക്കില്ലെന്ന ധാരണയാണ് സമരക്കാരെ ഇത്തരത്തിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നതെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.
അതേസമയം, ചുവന്ന വസ്ത്രം ധരിച്ച സമരക്കാർ തലസ്ഥാനത്ത് നടത്തിയ അതിക്രമങ്ങൾ ക്രൂരമായിരുന്നു. ഓട്ടോയെ തടഞ്ഞു വയ്ക്കുകയും, ചില്ലടിച്ചു തകർത്ത് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോഴിക്കോടും സമാനമായ പ്രതികരണം സമരക്കാരിൽ നിന്നുമുണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Post Your Comments