തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. സമരാനുകൂലികള്‍, സ്വാകാര്യവാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Read Also : വേണ്ടത് കാർഷിക മതിൽ: കെ റെയിൽ കൊണ്ടുള്ള മതിൽ കേരളത്തിന് വേണ്ടെന്ന് പിസി തോമസ്
അതേസമയം, ദേശീയ പണിമുടക്കില്‍ കേരളം മാത്രമാണ് നിശ്ചലമായത്. മറ്റ് സംസ്ഥാനങ്ങളില്‍, ഗതാഗതം സാധാരണഗതിയിലായിരുന്നു. കടകളും തുറന്ന് പ്രവര്‍ത്തിച്ചു.
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനം ഏറെക്കുറെ സ്തംഭിച്ചെങ്കിലും ചില മേഖലകളില്‍ കടകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കുകയും, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്തിരുന്നു. പിന്നീട്, വിവിധയിടങ്ങളില്‍ സംഘടിച്ചെത്തിയ സമരക്കാര്‍ കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് സ്വകാര്യ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. പ്രാവച്ചമ്പലത്ത് പോലീസ് നോക്കിനില്‍ക്കെയായിരുന്നു സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞത്. ജോലിക്കെത്തിയവരെയും രോഗികളെയും ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പേട്ടയില്‍ കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. തുടര്‍ന്ന്, സംഭവത്തില്‍ മജിസ്ട്രേറ്റ് പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Post Your Comments