മുംബൈ: ബാറില്‍ അശ്ലീല നൃത്തം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 27 പേര് അറസ്റ്റില്‍. റെയ്ഡിനിടെ കണ്ടെത്തിയ 12 യുവതികളെ പോലീസ് രക്ഷപ്പെടുത്തി. മുംബൈ ക്രൈംബ്രാഞ്ചിലെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് സംഘം അറസ്റ്റിലായത്.
Read Also : സ്വകാര്യ നിമിഷങ്ങള്‍ ഫോണിൽ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക: തട്ടിപ്പിന്റെ പുതിയ രീതികൾ വ്യക്തമാക്കി പൊലീസ്
ബാറില്‍ അശ്ലീല നൃത്തം നടക്കുന്നുണ്ടെന്നും, അനധികൃത ഇടപാടുകളും പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നുണ്ടെന്നുമായിരുന്നു പോലീസിന് ലഭിച്ച രഹസ്യവിവരം. ബാറിനുള്ളിലേക്ക് നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം. മുന്‍കൂട്ടി അനുവാദം ലഭിച്ച ഉപഭോക്താക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. സംഭവത്തില്‍ ബാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 27 അംഗ സംഘമാണ് അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ച സമാനരീതിയില്‍, ബാറില്‍ നിന്നും 25 യുവതികളെ രക്ഷപ്പെടുത്തിയിരുന്നു. 30 ജീവനക്കാരും അറസ്റ്റിലായി.
Post Your Comments