തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍, വ്യാപക അക്രമം അഴിച്ചുവിട്ടതും, യാത്രക്കാരെ തടഞ്ഞതും തങ്ങളല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വളരെ സമാധാനപരമായിട്ടാണ് സമരം നടന്നത് എന്നും അക്രമ സംഭവങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
Read Also : പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുത്: ഹൈക്കോടതി ഉത്തരവ് സർക്കാർ അനുസരിക്കണമെന്ന് ഗവര്‍ണര്‍
‘ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തടഞ്ഞിട്ടുണ്ടാകും. തടയുകയായിരുന്നെങ്കില്‍ കേരളം ഇങ്ങനെയാണോ, വളരെ സമാധാനപരമായിട്ടാണ് ഇന്ന് സമരം നടന്നത്. ആരെങ്കിലും സമരത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ഉണ്ടോ. അങ്ങനെയുള്ള സംഭവങ്ങളൊന്നും നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല’, വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘തൊഴിലാളികള്‍ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ ജനങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയത്. അതുകൊണ്ട് ഈ സമരത്തെ നമ്മള്‍ ആക്ഷേപിക്കാന്‍ പാടില്ല’, വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
Post Your Comments