KeralaLatest NewsNews

ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ല, രാഹുൽ ഗാന്ധി ആ പറഞ്ഞത് ശരിയായില്ല: മണി ശങ്കര്‍ അയ്യർ

കൊച്ചി: ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. കോൺഗ്രസിനെ തകർക്കുന്നത് ഗാന്ധി കുടുംബമാണെന്ന ആരോപണം തീർത്തും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് നിര്‍ത്തുന്നത് ഗാന്ധി കുടുംബമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുമ്പോള്‍ മോദിയും കൂട്ടരും ലക്ഷ്യമിടുന്നത് ഗാന്ധി മുക്ത കോൺഗ്രസാണ്, ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് തമ്മിലടിച്ച് തകരുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മണി ശങ്കർ തന്റെ നിരീക്ഷണം പങ്കുവെച്ചത്.

Also Read:അഫ്ഗാന്‍ ശരിയത്ത് നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു

‘2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തീര്‍ച്ചയായും അന്നത് ശരിയായ ദിശയിലുള്ള തീരുമാനമായിരുന്നു. പക്ഷേ, രാജിവെച്ച ശേഷം അദ്ദേഹം പറഞ്ഞത് തന്റെ സഹോദരിയോ അമ്മയോ പ്രസിഡന്റ് സ്ഥാനത്തേക്ക് വരില്ലെന്നാണ്. അത് ശരിയായിരുന്നില്ല. കാരണം കോണ്‍ഗ്രസ് പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്തായാലും അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് മാത്രമേ കഴിയൂ എന്നതാണ് വാസ്തവം. താല്‍ക്കാലിക പ്രസിഡന്റായാലും സ്ഥിരം പ്രസിഡന്റായാലും അത് ഗാന്ധി കുടുംബാംഗമായിരിക്കും. അതല്ലാതെ മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിനാവില്ല’, മണി ശങ്കർ പറഞ്ഞു.

സവര്‍ക്കര്‍ മുന്നോട്ടു വെച്ച ഹിന്ദുത്വയ്ക്ക് ഹിന്ദുയിസവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദുരാഷ്ട്രമാവാനാകില്ലെന്നും ഭൂരിപക്ഷം വരുന്ന വിഭാഗത്തിന്റെ അധീശത്വമുല്ല ഒരു രാഷ്ട്രമാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്വാഭാവികമായ ഘടന മതരാഷ്ട്രത്തിന് അനുകൂലമല്ലെന്നും ഹിന്ദുമതത്തിന് ഒരു സഭയോ ബൈബിളോ പോപ്പോ പ്രവാചകനോ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button