ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രിസഭ രൂപീകരണത്തിൽ ഇന്ന് കൂടുതൽ തീരുമാനങ്ങൾ ഉണ്ടായേക്കും. മന്ത്രിമാരുടെ വകുപ്പ് വിഭജനം ഇന്ന് പൂർത്തിയായേക്കുമെന്നാണ് സൂചന.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും.
Also read: റഷ്യയുടെ തന്ത്രപരമായ പരാജയമാണ് ഉക്രൈൻ യുദ്ധം, പുടിൻ അധികാരത്തിൽ തുടരാൻ യോഗ്യനല്ല: ജോ ബൈഡൻ
ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യക്ക് പൊതുമരാമത്ത് വകുപ്പ് കിട്ടിയേക്കും. ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പാഠക്കിന് നഗരവികസനമാണ് ലഭിക്കാൻ സാധ്യത. സ്വതന്ത്ര ദേവിന് ജല വകുപ്പ്, എ.കെ ശർമ്മയ്ക്ക് ആരോഗ്യം, ബേബി റാണി മൗര്യക്ക് വിദ്യാഭ്യാസം, സുരേഷ് ഖന്നയ്ക്ക് ധനവകുപ്പ് എന്നിങ്ങനെ കിട്ടിയേക്കുമെന്ന് വിദഗ്ധർ നിരീക്ഷിച്ചു. സൂര്യ പ്രതാപ് ഷാഹിക്ക് കൃഷിവകുപ്പ് ലഭിക്കാനാണ് സാധ്യത.
വെള്ളിയാഴ്ച യോഗി ആദിത്യനാഥിനൊപ്പം 52 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സന്നിഹിതരായ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയാണ് യോഗി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ചരിത്രവിജയത്തോട് കിടപിടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് തന്നെയാണ് ലഖ്നൗവിലെ ഏക്ന സ്റ്റേഡിയത്തില്‍ നടന്നത്. ചടങ്ങിന് തൊട്ടുമുൻപ് കേശവ് പ്രസാദ് മൗര്യയും, ബ്രജേഷ് പാഠക്കും ഉപമുഖ്യമന്ത്രിമാരായി തീരുമാനിക്കപ്പെട്ടു.
Post Your Comments