Latest NewsKeralaNattuvarthaNews

സംസ്ഥാനത്ത് സർക്കാർ അനാസ്ഥ തുടരുന്നു, സമരം നാലാം ദിവസം, പൊറുതി മുട്ടി പൊതുജനം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസവും ബസ് സമരം തുടരുമ്പോൾ കുരുക്കിലാകുന്നത് സാധാരണക്കാരായ ജനങ്ങളും ജോലിക്കാരുമാണ്. ചാർജ് വർധനയാവശ്യപ്പെട്ട് സംഘടനകൾ സമരം ചെയ്യുമ്പോൾ സർക്കാരും വിട്ട് കൊടുക്കാൻ തയ്യാറാകുന്നില്ല. ഇത് ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്.

Also Read:വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിയ്ക്കരുത്

സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ മലബാർ മേഖലകളിൽ വലിയ ബുദ്ധിമുട്ടുകളാണ് ജനങ്ങൾ രേഖപ്പെടുത്തുന്നത്. ഏറ്റവുമധികം ആളുകൾ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്നത് മലബാർ മേഖലകളിലാണ്, അതുകൊണ്ട് തന്നെ സമരം ഇവിടെയുള്ള ജനങ്ങളുടെ സ്വാഭാവിക ജീവിതം തന്നെയാണ് തകിടം മറിച്ചത്.

സർക്കാർ ജോലിക്കാരും, ആവശ്യത്തിലധികം കെഎസ്ആർടിസി ബസ്സുകളുമുള്ള തലസ്ഥാനത്ത് മാത്രം ദൈനദിന ജീവിതത്തെ സമരം ബാധിച്ചിട്ടില്ലെന്ന് കാണാം. അതേസമയം, സമരം തുടരുന്നത് ബസ്സ് തൊഴിലാളികളുടെ വാശിയാണെന്നും, ചാർജ് കൂട്ടാമെന്ന് മുൻപ് ഉറപ്പ് നൽകിയതാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button