KeralaLatest NewsNews

‘അയ്യപ്പനാണേ സത്യം, കേന്ദ്രം അംഗീകാരം നൽകില്ല’: ലാവ്‌ലിൻ കട്ട പണമൊക്കെ തീർന്നു,കൊള്ളയ്ക്ക് ശ്രമമെന്ന് അബ്‌ദുള്ളക്കുട്ടി

പിണറായി വിജയൻ വാ തുറക്കുന്നത് തിന്നാനും തോന്ന്യവാസം പറയാനുമാണെന്ന് അബ്‌ദുള്ളക്കുട്ടി

പത്തനംതിട്ട: കെ റെയിലിന് ഒരു കാരണവശാലും കേന്ദ്ര സർക്കാർ അംഗീകാരം നൽകാൻ പോകുന്നില്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്‌ദുള്ളക്കുട്ടി. കെ റെയിലിനെതിരായി പത്തനംതിട്ടയിൽ ബി.ജെ.പി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ പദ്ധതിക്ക് കേന്ദ്രം അഗീകാരം നൽകി എന്ന പ്രചാരണം വെറും നുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശബരിമല ശാസ്താവിന്റെ നാട്ടിൽ നിന്നുമാണ് ഈ പദയാത്ര തുടങ്ങുന്നത്. അയ്യപ്പനാണേ സത്യം, കെ റെയിലിന് കേന്ദ്രം അംഗീകാരം നൽകില്ല. പ്രധാനമന്ത്രിയെ കണ്ട് കെ റെയിലിന് അംഗീകാരം കിട്ടിയെന്നാണ് ഇവിടെ പലരും പറയുന്നത്. ഇത് കേരളത്തെ കടക്കെണിയിൽ ആക്കുന്ന പദ്ധതിയാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന പദ്ധതിയാണ്. വേഗതയുള്ള റെയിൽ ആണ് വേണ്ടതെങ്കിൽ, വന്ദേ ഭാരത് പദ്ധതിയെ കുറിച്ച് നമുക്ക് ആലോചിക്കാം. പക്ഷെ, പിണറായിക്ക് അതിലൊന്നും താൽപ്പര്യമില്ല. അദ്ദേഹത്തിന് കമ്മീഷൻ അടിക്കണം. കൊച്ചി മെട്രോയിൽ ഉമ്മൻ ചാണ്ടി കമ്മീഷൻ അടിച്ചത് പോലെ. പണ്ട്, ലാവ്‌ലിനിൽ നിന്നും കട്ട പണം ഒക്കെ തീർന്നു. പുതിയ കൊള്ളയ്ക്ക് വേണ്ടി ശ്രമിക്കുകയാണ്.

Also Read:മതാചാരങ്ങളില്ല, ‘ഒരു രക്തഹാരം അങ്ങോട്ട് ഒരു രക്തഹാരം ഇങ്ങോട്ട്’, അജ്മല്‍ റഷീദിന്റെ വധുവായി ഗായത്രി ബാബു

ഇത് കേരളത്തിലെ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് മുന്നിലാണ് നമ്മൾ ഇപ്പോഴുള്ളത്. പിണറായി വിജയൻ വാ തുറക്കുന്നത് തിന്നാനും തോന്ന്യവാസം പറയാനുമാണ്. ഈ സമരത്തിൽ കേരള ജനത വിജയിക്കും. അദ്ദേഹം കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ്. അതുകൊണ്ട്, ഈ സമരത്തിൽ കേരളത്തിലെ ജനങ്ങളുടെ വിജയം ഉറപ്പാണ്’, അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, പദ്ധതിക്കായി കുടിയൊഴിക്കപ്പെടുമെന്ന ആധിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട് ജനം ആധിയിലാണ്. അതികഠിനമായ മാനസിക സംഘർഷത്തിലൂടെയാണ് കെ റെയിൽ പദ്ധതിക്കായുള്ള പാത പോകുന്ന ഇടങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ കഴിയുന്നത്. സ്വന്തം വീട് തന്നെ സമരഭൂമിയാക്കണ്ട ഗതികേടിലാണ് പലരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button