Latest NewsFootballNewsSports

സൗഹൃദ ഫുട്‌ബോള്‍ മത്സരം: ബലാറസിനെതിരെയും ഇന്ത്യക്ക് തോൽവി

മനാമ: ബലാറസിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബലാറസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. അര്‍ട്യോം ബികോവ്, ആന്ദ്രേ സൊളോവി, വലേരി ഗ്രോമ്യകോ എന്നിവരാണ് ബലാറസിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയിൽ ബലാറസിനെ ഗോളടിപ്പിക്കാതെ പ്രതിരോധിച്ച് നിര്‍ത്തിയെന്നത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്.

പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ബലാറസായിരുന്നു മുന്നില്‍. ആദ്യ പകുതിയിൽ ഇന്ത്യൻ ഗോൾ മുഖത്ത് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ബലാറസിനായില്ല. കടുത്ത പ്രതിരോധ ഫുട്‌ബോള്‍ ശൈലിയാണ് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പിന്തുടര്‍ന്നത്. പ്രതിരോധത്തില്‍ അഞ്ച് താരങ്ങളെ നിരത്തി.

Read Also:- കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ആരാധകർക്ക് ഇത്തവണയും അവസരം കിട്ടും: സുനില്‍ ഗവാസ്കർ

മലയാളി താരം വി പി സുഹൈറായിരുന്നു ഏക സ്‌ട്രൈക്കര്‍. 49-ാം മിനിറ്റിലായിരുന്നു ബലാറസിന്റെ ആദ്യ ഗോള്‍. 20 മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും ഇന്ത്യയുടെ വലയിലെത്തി. ഇഞ്ചുറി സമയത്തായിരുന്നു മൂന്നാം ഗോള്‍ പിറന്നത്. ഫിഫ റാങ്കിംഗില്‍ 94-ാം സ്ഥാനത്താണ് ബലാറസ്. ഇന്ത്യ 104-ാം സ്ഥാനത്തും. നേരത്തെ, ബഹ്‌റിനോടും ഇന്ത്യ തോറ്റിരുന്നു.

shortlink

Post Your Comments


Back to top button