ErnakulamLatest NewsKeralaNattuvarthaNews

എമർജൻസി ലാംപിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം: മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: എമർജൻസി ലാംപിനുള്ളിലും എക്സ്റ്റൻഷൻ കോഡിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വില വരുന്ന 600 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിൽ, ഞായറാഴ്ച പുലർച്ചെ വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് സ്വർണം പിടികൂടിയത്.

എമർജൻസി ലാംപിന്റെ കോഡ് വയർ മുഴുവനായും സ്വർണത്തിൽ നിർമ്മിച്ചും ബാറ്ററിക്കുള്ളിൽ 100 ഗ്രാം വീതം തൂക്കമുള്ള 3 സ്വർണപാളികളുമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇത് വൈദ്യുതിയിൽ പ്രവർത്തിക്കുകയും ചെയ്യും. സ്വർണം കടത്തുന്നതിനായി ഇവ ആധുനിക സൗകര്യങ്ങളുള്ള കമ്പനികളിൽ നിർമ്മിച്ചതാണെന്നാണ് അധികൃതരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button