Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

മുസ്ലീങ്ങൾക്കെതിരായ ഗൂഢാലോചന: കാശ്മീർ ഫയൽസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൗലവി ഫാറൂഖ്

കാശ്മീർ: വിവേക് ​​അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. 1990 കളിൽ താഴ്‌വരയിൽ നിന്നുള്ള കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ, മുസ്ലീം സമുദായത്തിന്റെ വേദനയും രക്തച്ചൊരിച്ചിലും അവഗണിച്ചുവെന്നാരോപിച്ച്, ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജമ്മു കശ്മീരിലെ മുസ്ലീം പുരോഹിതനായ മൗലവി ഫാറൂഖ്.

കശ്മീരി മുസ്ലീങ്ങളുടെ വേദനയും കഷ്ടപ്പാടും അവഗണിക്കപ്പെട്ടുവെന്നും സിനിമ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ചിത്രത്തിൽ, മുസ്ലീങ്ങളെ പൈശാചികവൽക്കരിക്കുകയാണെന്നും ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ജാമിയ മസ്ജിദിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മൗലവി ഫാറൂഖ് പറഞ്ഞു.

രാസവസ്തു നിര്‍ബന്ധിതമായി യുവതിയുടെ വായിലൊഴിച്ച് ഭര്‍ത്താവ്, അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞു

‘സിനിമയുടെ നിർമ്മാതാക്കളെ ഞങ്ങൾ അപലപിക്കുന്നു. മുസ്ലീങ്ങളുടെ വേദന അവർ കാണുന്നില്ലേ? എന്തുകൊണ്ടാണ് അവർ പണ്ഡിറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
ഞങ്ങൾ മുസ്ലീങ്ങൾ 800 വർഷമായി ഈ രാജ്യം ഭരിച്ചു. ഹിന്ദുക്കൾ അധികാരത്തിൽ വന്നത് വെറും 70 വർഷം മുമ്പാണ്. നിങ്ങൾക്ക്, ഞങ്ങളെയോ ഞങ്ങളുടെ വ്യക്തിത്വത്തെയോ ഇല്ലാതാക്കാൻ കഴിയില്ല,’ മൗലവി ഫാറൂഖ് പറഞ്ഞു

‘ആയിരക്കണക്കിന് കശ്മീരി മുസ്ലീങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ വേദന അവഗണിച്ചു. 32 വർഷത്തിന് ശേഷം അവർ കാശ്മീരി പണ്ഡിറ്റുകളുടെ രക്തം കണ്ടു. എന്നാൽ, 32 വർഷത്തിനുള്ളിൽ എത്ര മുസ്ലീങ്ങൾ കൊല്ലപ്പെട്ടു, സ്ത്രീകൾ വിധവകളായി, വീടുകൾ നശിപ്പിക്കപ്പെട്ടു, അവർ മുസ്ലീങ്ങളുടെ രക്തം കണ്ടില്ല. ഇത് മുസ്ലീങ്ങൾക്കെതിരായ ഗൂഢാലോചനയാണ്,’ മൗലവി ഫാറൂഖ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button