ചേർത്തല: പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വള്ളികുന്നം ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19), പുതിയേടത്ത് വീട്ടിൽ ഫയാസ്(20)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചേർത്തല പൊലീസാണ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പത്ത് ലക്ഷത്തോളം വിലവരുന്ന കഞ്ചാവുമായി ദേശീയപാതയിൽ ഒറ്റപുന്നകവലയിൽ വെച്ചാണ് ഇവരെ പിടിച്ചത്. ജില്ലാ പൊലീസ് മേധാവിക്കു കിട്ടിയ രഹസ്യ നിർദ്ദേശത്തെ തുടർന്ന്, നടന്ന പരിശോധനയിലാണ് ചേർത്തലയിൽ സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നത്.
Read Also : പെണ്‍കുട്ടിയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
എറണാകുളത്ത് നിന്നുള്ള കെഎസ്ആർടിസി ബസിലാണ് കഞ്ചാവുമായി ഇരുവരുമെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments