ഡൽഹി: ഇന്ധന വില വര്‍ദ്ധനവിനെതിരെ മണിമുഴക്കിയും ഡ്രമ്മടിച്ചും പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. മാര്‍ച്ച് 31ന് എല്ലാവരും വീടിന് പുറത്തിറങ്ങി പൊതുസ്ഥലത്ത് മണിമുഴക്കാനും ഡ്രമ്മടിക്കാനുമാണ് കോണ്‍ഗ്രസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
‘പെട്രോള്‍, ഗ്യാസ് എന്നിവയുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവിനെതിരെ മുഖം തിരിച്ച് നില്‍ക്കുകയാണ് ബിജെപി സര്‍ക്കാർ. അവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി മാര്‍ച്ച് 31ന് രാവിലെ 11മണിക്ക് ആളുകള്‍ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാല ചാര്‍ത്തിയും ഡ്രമ്മടിച്ചും മണിമുഴക്കിയും പ്രതിഷേധിക്കൂ,’കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.
‘സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറി’: ബിന്ദു അമ്മിണി
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മൂന്നാമത്തെ ഇന്ധനവില വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഡീസല്‍ വില ലിറ്ററിന് 80 പൈസയാണ് വർദ്ധിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളര്‍ വര്‍ദ്ധിച്ചിരുന്നു.
Post Your Comments