Latest NewsNewsInternationalGulfQatar

വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ അധികൃതരെ അറിയിക്കണം: നിർദ്ദേശവുമായി ഖത്തർ

ദോഹ: റമദാനോട് അനുബന്ധിച്ച് വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ ഉപഭോക്താക്കൾ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശവുമായി ഖത്തർ. വിലകുറച്ച ഉത്പന്നങ്ങൾക്ക് കച്ചവടക്കാർ ഉപഭോക്താക്കളിൽ നിന്ന് അധിക വില ഈടാക്കിയാൽ അക്കാര്യം ഉടൻ അറിയിക്കണമെന്നാണ് മന്ത്രാലയം കൺസ്യൂമർ അഫയേഴ്സ് വിഭാഗം അസി. അണ്ടർസെക്രട്ടറി ഷെയ്ഖ് ജാസിം ബിൻ ജാബർ അൽതാനി വ്യക്തമാക്കിയത്. ലംഘനം നടത്തുന്നുണ്ടോയെന്ന് അറിയാൻ പരിശോധന കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ചൈനീസ് വിദേശകാര്യ മന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനാകില്ല: സന്ദർശന വിവരം കേന്ദ്രം ആദ്യം പുറത്തുവിട്ടില്ല

801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്കാണ് ഖത്തറിൽ വിലക്കുറവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന വിൽപനശാലകളുടെ സഹകരണത്തോടെയാണ് പുതിയ നടപടി. റമസാനിൽ കുടുംബങ്ങൾക്ക് അനിവാര്യമായ അരി, ക്ഷീര ഉൽപന്നങ്ങൾ, പാൽപ്പൊടികൾ, തേൻ, ധാന്യം, കോൺഫ്ലേക്‌സ്, കോഫി, പഞ്ചസാര, ജ്യൂസ്, ചീസ്, കുടിവെള്ളം, പേപ്പർ നാപ്കിൻസ്, വാഷിങ് പൗഡർ, മാലിന്യബാഗുകൾ, പേസ്ട്രികൾ, പാസ്ത, ശീതീകരിച്ച പച്ചക്കറികൾ, ഭക്ഷ്യ എണ്ണ, മുട്ട, ഇറച്ചി ഉൽപന്നങ്ങൾ, നെയ്യ്, ഉപ്പ്, ശുചീകരണ സാമഗ്രികൾ തുടങ്ങി 801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: കോളേജ് പ്രിന്‍സിപ്പലിന്റെ വാക്കുകളെ കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥിനികളുടെ വാഹനാഭ്യാസ പ്രകടനം

shortlink

Related Articles

Post Your Comments

Related Articles


Back to top button