കിളിമാനൂര്‍: കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. ഞെക്കാട് വലിയവിള കുഞ്ചുവിളാകം വീട്ടില്‍ സരോജിനിയെയാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.
വീട്ടുമുറ്റത്തെ 35 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് സരോജിനി വീണത്. തുടർന്ന്, ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
നാവായിക്കുളം, വര്‍ക്കല യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാവായിക്കുളം ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വൈ.അജ്മലാണ് കിണറ്റിലിറങ്ങിയത്.
Read Also : പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജി പ്രഖ്യാപിക്കുമെന്ന് സൂചന : സ്വന്തം ജനങ്ങളും ഇമ്രാനെ കൈവിട്ടു
നാവായിക്കുളം ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ എസ് ബി അഖില്‍, വര്‍ക്കല ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാവായിക്കുളം ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഗോപകുമാരകുറുപ്പ്, വര്‍ക്കല അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments