![](/wp-content/uploads/2022/03/whatsapp_image_2022-03-26_at_12.02.57_pm_800x420.jpeg)
ഊട്ടി: ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി മാതാവ്. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. നീലഗിരിയിലെ ഉദഗയ് വാഷര്‍മാന്‍പേട്ട് സ്വദേശിനിയായ ഗീതയാണ് സ്വകാര്യ ജീവിതത്തിന് തടസ്സം നിൽക്കുന്നുവെന്ന കാരണത്താൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.
Also Read:അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒമിക്രോണിനേക്കാൾ വിനാശകാരിയായ കോവിഡ് വകഭേദം പടർന്നു പിടിക്കും ?
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോധം കെട്ടുവീണ മകനുമായി അമ്മ ഗീത ആശുപത്രിയിലെത്തുന്നത്. എന്നാല്‍, അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചിരുന്നു. ഇതേത്തുടർന്ന് ഡ്യൂട്ടി ഡോക്ടർക്ക് തോന്നിയ സംശയമാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരത പുറത്തു കൊണ്ടുവരാൻ സഹായിച്ചത്.
ഡോക്ടറുടെ മൊഴിപ്രകാരം, 38കാരിയായ ഗീതയ്ക്ക് സംശയമുണ്ടാകാത്ത രീതിയിലാണ് തമിഴ്നാട് പൊലീസ് കേസന്വേഷണം നടത്തിയത്. രണ്ടു തവണ വിവാഹിതയായ ഗീത കോയമ്പത്തൂര്‍ സ്വദേശിയായ കാര്‍ത്തിക്കിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസുമുള്ള ആണ്‍കുട്ടികളുമായി ഊട്ടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് കാര്‍ത്തിക്കുമായി ഇവര്‍ പിണങ്ങുന്നത്. ഭാര്യയോട് പിണങ്ങിയ കാര്‍ത്തിക് മൂന്ന് വയസ് പ്രായമുള്ള മൂത്ത മകനൊപ്പം കോയമ്പത്തൂരിലേക്ക് പോയി. വീട്ടിൽ തനിച്ചായ ഗീത തന്റെ സ്വകാര്യ ജീവിതത്തിന് കുഞ്ഞൊരു തടസ്സമാകുമെന്ന് കണ്ടതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തുന്നു.
Post Your Comments