തിരുവനന്തപുരം: എൽഡിഎഫ് ഗവണ്മെന്റിനെ ഒന്നടങ്കം രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാനെന്നും, സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Also Read:എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാം: ഗവാസ്‌കര്‍
‘സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് മാറ്റത്തിലൂടെ പല വമ്പന്മാര്‍ക്കും ഇളവ് കിട്ടി. ഇതെല്ലാം ഒന്നൊന്നായി പുറത്തുവരും. ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ ഇടനിലക്കാരുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് വരെ വിവാദം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനാലാണ് സര്‍വേ നിര്‍ത്തിയത്. ഇത് താത്കാലികമായുള്ള പിന്‍വാങ്ങലാണ്. പൂര്‍ണമായും പിന്മാറിയിട്ടില്ല’, വിഡി സതീശന്‍ ആരോപിച്ചു.
അതേസമയം, അടുത്തയാഴ്ച വരെ കെ റെയിൽ കല്ലിടൽ നിർത്തിവയ്ക്കണമെന്നാണ് നിലവിൽ സർക്കാരിന്റെ നിർദ്ദേശം. പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ഈ തീരുമാനമെടുക്കാൻ നിർബന്ധിതരായത്.
Post Your Comments