UAELatest NewsNewsInternationalGulf

ഇസ്താംബൂളിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ

അബുദാബി: തുർക്കിയിലെ ഇസ്താംബൂളിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ. ഏപ്രിൽ 29 മുതലാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. ഇസ്താബൂളിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദെൽ അൽ അലി പറഞ്ഞു.

Read Also: യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം കുറിക്കും: യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2020 ജൂലൈയിൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സേവനം ആരംഭിച്ചതിന് ശേഷം എയർ അറേബ്യ അബുദാബിയുടെ 17-ാമത്തെ റൂട്ടാണ് പുതുതായി ആരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എയർ അറേബ്യയുടെ വെബ്സൈറ്റ് സന്ദർശിച്ചോ കോൾ സെന്ററിൽ വിളിച്ചോ ട്രാവൽ ഏജൻസികൾ വഴിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ അബുദാബിക്കും ഇസ്താംബൂളിനും ഇടയിൽ നേരിട്ടുള്ള ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്യാം.

Read Also: സർക്കാരിന്റെ സമീപനം ജനങ്ങളെ ബോധിപ്പിക്കണം, എന്നിട്ട് മതി പദ്ധതി: സിൽവർ ലൈനിൽ വിയോജിപ്പ് പരസ്യമായി അറിയിച്ച് സി.പി.ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button