Latest NewsNewsIndia

ഇന്ത്യൻ റെയിൽവേ ആർക്കും വിട്ടുകൊടുക്കുന്നില്ല, സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ നിലവിലില്ല: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കാൻ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കേന്ദ്രവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്നും, റെയിൽവെ ആർക്കും വിട്ട് കൊടുക്കില്ലെന്നും അദ്ദേഹം പറയുന്നു.

Also Read:മുഖ്യമന്ത്രിക്ക് പോലും സുരക്ഷ കൊടുക്കാൻ പറ്റാത്ത ഈ വകുപ്പാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത്?-ശങ്കു

‘ഇന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകള്‍, റെയില്‍വേ ട്രാക്കുകള്‍, സിഗ്നല്‍ സംവിധാനം, ട്രെയിന്‍ കോച്ചുകള്‍, എല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ ഒരു പദ്ധതിയും നടക്കുന്നില്ല. റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പീയൂഷ് ഗോയല്‍ പോലും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്’, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റെയിവേ സ്വകാര്യവത്കരിക്കാൻ പോകുന്നുവെന്ന ഒരു വ്യാജവാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പലരും പങ്കുവയ്ക്കുകയും, ഈ വിഷയത്തിൽ അനേകം ചർച്ചകൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിഷയത്തിൽ വ്യക്തതയുമായി റെയില്‍വേ മന്ത്രി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button