KeralaNattuvarthaLatest NewsIndiaNews

ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടില്ല, ഉറപ്പിച്ചു പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ലെന്ന്‌ മെട്രോമാൻ ഇ ശ്രീധരൻ. സര്‍ക്കാര്‍ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും, ഇപ്പോള്‍ പറയുന്ന പദ്ധതിയില്‍, പ്രഖ്യാപിച്ച സ്പീഡില്‍ ട്രയിന്‍ ഓടിച്ചാല്‍ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:ഞാനായിരുന്നേൽ കരണം അടിച്ച് പൊട്ടിക്കും, ‘കളി തരുമോ, റേറ്റ് എത്രയാ’ എന്ന് ചോദിക്കുന്നതല്ല കൺസെന്റ്: ജസ്ല മാടശ്ശേരി

‘പദ്ധതിക്ക് അംഗീകാരം നല്‍കാതെ ഭൂമി ഏറ്റടുക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡിന് നേരത്തെ അറിയാം. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്’, മെട്രോമാൻ വിമർശിച്ചു.

‘സംസ്ഥാനത്ത് സെന്‍ട്രല്‍ ലൈനാണ് ആവശ്യം. സില്‍വര്‍ ലൈനിന് കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണ്. സാമൂഹികാഘാത പഠനമെന്ന പേരില്‍ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാനാണ്. സാമ്പത്തിക ചിലവ്, ഏറ്റെടുക്കേണ്ട ഭൂമി അങ്ങനെയുള്ള എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടില്ല’, അദ്ദേഹം ഉറപ്പിച്ച്‌ പറഞ്ഞു.

‘സില്‍വര്‍ ലൈന്‍ പദ്ധതി 64000 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ബഫര്‍ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സപീഡില്‍ ട്രയിന്‍ ഓടിക്കാനാവില്ല. വേഗത 30 – 40 കിലോമീറ്ററിലേക്ക് ചുരുക്കേണ്ടി വരും. സര്‍ക്കാരിന് ഹിഡന്‍ അജണ്ടയുണ്ട്. എന്തോ ഒരു ഉടമ്പടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ പറയുന്ന സ്പീഡില്‍ ട്രയിന്‍ ഓടിച്ചാല്‍ വലിയ അപകടമുണ്ടാവും’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button