കൊൽക്കത്ത : ബിർഭൂം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തൃണമൂൽ പ്രാദേശിക തൃണമൂൽ നേതാവ് അനാറുൾ ഹൊസ്സൈൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന അനാറുളിനെ തർപിതിലെ ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഇയാൾക്കായി ബന്ധുവീടുകളിൽ ഉൾപ്പെടെ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ബോസ് എന്ന് അറിയപ്പെടുന്ന അനാറുളിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷിച്ചതിൽ നിന്നാണ് തർപിതിയിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന്, പോലീസ് ലോഡ്ജിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, ഇന്നലെ ബിർഭൂം സന്ദർശിച്ച ബംഗാൾ മുഖ്യമന്ത്രി മമാതാ ബാനർജി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. അനാറുളിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. തൃണമൂൽ പ്രവർത്തകർ തമ്മിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
Post Your Comments